KeralaLatest NewsNews

മലമ്പുഴയിൽ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേർന്നു

പാലക്കാട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് മലമ്പുഴയിൽ നടന്ന സ്വീകരണ യോഗത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇവരെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പൊന്നാടയണിയിച്ച്‌ ബിജെപിയിലേയ്ക്ക് സ്വീകരിച്ചു.

മലമ്പുഴയിൽ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ശുഭസൂചനയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ ആറിനാണ് ഇത്തവണ തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ജന്മദിനവും തെരഞ്ഞെടുപ്പും ബിജെപി പ്രവര്‍ത്തകര്‍ ഇത്തവണ ഒന്നിച്ച്‌ ആഘോഷിക്കുമെന്ന് സുരേന്ദ്രന്‍ സ്വീകരണ യോഗത്തില്‍ പറഞ്ഞു.

വിജയ യാത്ര മലമ്പുഴയില്‍ #KeralaVijayaYatra

വിജയ യാത്ര മലമ്പുഴയില്‍ #KeralaVijayaYatra

Posted by K Surendran on Friday, February 26, 2021

 

കഴിഞ്ഞതവണ അച്യുതാനന്ദന് പുറകെ രണ്ടാമതായി ഓടിയെത്താന്‍ ജനകീയനായ സി. കൃഷ്ണകുമാറിന് സാധിച്ചു. ഇത്തവണ മലമ്പുഴ ബിജെപി തന്നെ പിടിച്ചെടുക്കുമെന്നും സി. കൃഷ്ണകുമാറിനെ വേദിയിലിരുത്തിക്കൊണ്ട് സുരേന്ദ്രന്‍ വ്യക്തമാക്കി. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button