Latest NewsNewsIndia

കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചു, 45 കാരിയ്‌ക്കെതിരെ കേസ്

 

ലക്നൗ: യുപിയില്‍ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ കുട്ടിയെ പീഡിപ്പിച്ചത്.

Read Also : ഭിന്നശേഷിക്കാരിയായ മകൾക്ക് നേരെ പീഡനം; അച്ഛൻ റിമാൻഡിൽ

സിദ്ധാര്‍ഥ് നഗറിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കോടതിയുടെ ഉത്തരവ് അനുസരിച്ച് മോമിന ഖത്തൂണ്‍ എന്ന സ്ത്രീക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലൈ 2016 ലാണ് ആദ്യമായി സ്ത്രീ ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡനം തുടര്‍ന്നതായാണ് കുട്ടിയുടെ മൊഴി.

ആണ്‍കുട്ടി ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ അയല്‍വാസിയാണ് മോമിന ഖത്തൂണ്‍. നിരവധി തവണ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ വ്യക്തമാകുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button