Latest NewsIndia

സ്വവര്‍ഗ വിവാഹത്തെ മൗലികാവകാശമായി പരിഗണിക്കാനാകില്ല: കേന്ദ്ര സര്‍ക്കാര്‍

സ്വവര്‍ഗ വിവാഹത്തില്‍ ഒരാളെ ഭര്‍ത്താവ്‌ എന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത്‌ സാധ്യമോ പ്രായോഗികമോ അല്ല.

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ എതിര്‍ത്ത്‌ കേന്ദ്ര സര്‍ക്കാര്‍. ഇത്‌ ഇന്ത്യന്‍ കുടുംബവ്യവസ്‌ഥയ്‌ക്ക്‌ വിരുദ്ധമാണെന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി.

പങ്കാളികളായി ഒരുമിച്ച്‌ ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്‌തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്‌, ഭാര്യ, എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി യോജിച്ചുപോകില്ല. സ്വവര്‍ഗ വിവാഹത്തില്‍ ഒരാളെ ഭര്‍ത്താവ്‌ എന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത്‌ സാധ്യമോ പ്രായോഗികമോ അല്ല.

read also: മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ

സ്വവര്‍ഗ വിവഹത്തെ മൗലികാവകാശമായി പരിഗണിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. സ്വവര്‍ഗ വിവാഹത്തെ ഹിന്ദുവിവാഹ നിയമം, പ്രത്യേക വിവാഹനിയമം എന്നിവയുടെ ഭാഗമാക്കണമെന്നായിരുന്നു ഹര്‍ജി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button