തിരുവനന്തപുരം
വാതിലുകൾ തുറന്നിടാനും പ്രകാശത്തെ സന്തോഷത്തോടെ സ്വീകരിക്കാനും എല്ലാവരും തയ്യാറാകണമെന്ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ തൊഴിലാളികളിൽ 96 ശതമാനത്തിനും കോവിഡ് ബാധിച്ചില്ല.
ശാരീരികമായ ആരോഗ്യമാണ് മാനസികാരോഗ്യത്തിന്റെ അടിത്തറ. പരമ്പരാഗത ഭക്ഷണരീതികൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്‌ട്രപതി. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ഒ രാജഗോപാൽ എംഎൽഎ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..