KeralaLatest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ട്‍ പ്രവര്‍ത്തകരുടെ പന്തളത്തെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ്; തെളിവുകള്‍ ശേഖരിക്കാൻ യുപി പൊലീസ്

ബസന്ത് പഞ്ചമി ദിനത്തില്‍ നേതാക്കളെ ഉള്‍പ്പെടെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതി

ഉത്തര്‍പ്രദേശില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. പന്തളം സ്വദേശി അന്‍സാര്‍ ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരാണ് യുപി പോലീസിന്റെ പിടിയിലായത്. ഇവരുടെ പന്തളത്തെയും കോഴിക്കോട്ടെയും വീടുകളിലാണ് ഉത്തര്‍പ്രദേശ് പൊലീസ് റെയ്ഡ് നടത്തിയത്. കേരള പൊലീസിന്‍റെ സഹായത്തോടെ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു യുപി പൊലീസിന്‍റെ ലക്ഷ്യം.

അന്‍സാറിന്‍റെ പന്തളം ചെരിക്കലുള്ള വീട്ടില്‍ വ്യാഴാഴ്ചയും കോഴിക്കോട് ഫിറോസ് ഖാന്‍റെ വീട്ടില്‍ വെള്ളിയാഴ്ചയും പോലീസ് പരിശോധന നടത്തി. ബസന്ത് പഞ്ചമി ദിനത്തില്‍ നേതാക്കളെ ഉള്‍പ്പെടെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്തതിന്റെ 12 റെയില്‍വേ ടിക്കറ്റുകളും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു.

read also:യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്, സ്വര്‍ണം എവിടെയാണ് ഉപേക്ഷിച്ചതെന്ന് പറയാതെ ബിന്ദു, സംഭവത്തില്‍ ദുരൂഹത

യുപിയിലെ ചില പ്രദേശങ്ങളിലെ യുവാക്കളെ പോപ്പുലര്‍ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവർ വന്നതെന്നു യുപി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ ഇവര്‍ സംഘടനാ പ്രവര്‍ത്തനത്തിന് പോയതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സമ്മതിച്ചു.

Related Articles

Post Your Comments


Back to top button