കാലടി
കാലടി സംസ്‌കൃത സര്‍വകലാശാലയിൽ സംസ്‌കൃത സാഹിത്യവകുപ്പ് അധ്യക്ഷനെ മാറ്റിയതും പിഎച്ച്‌ഡി പ്രവേശനപട്ടിക പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് രജിസ്ട്രാര്‍ ഡോ. എം ബി ഗോപാലകൃഷ്ണന്‍. പിഎച്ച്‌ഡി സെലക്ട് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ജെആർഎഫുകാരെ ഒഴിവാക്കാനായി വകുപ്പധ്യക്ഷൻ നടപടിക്രമങ്ങൾ ലംഘിച്ച് പ്രവേശനപരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. തുടർന്ന് പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷന്‍ തയ്യാറായില്ല.
ഗവേഷണ പ്രൊപ്പോസല്‍ പരിശോധന, ഇന്റര്‍വ്യൂ എന്നിവയ്‌ക്കൊപ്പം പ്രവേശനപരീക്ഷയ്ക്ക് നേടിയ മാര്‍ക്കുകൂടി കൂട്ടിച്ചേര്‍ത്തത് നിയമവിരുദ്ധമാണെന്ന് ഡീൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സിൻഡിക്കറ്റ് പ്രവേശനപരീക്ഷയുടെ മാര്‍ക്കിന് നല്‍കിയ വെയ്‌റ്റേജ് ഒഴിവാക്കി പിഎച്ച്ഡി സെലക്ഷന്‍ ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതെന്നും രജിസ്‌ട്രാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..