KeralaLatest NewsNews

ആറ്റുകാല്‍ പൊങ്കാല : നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ അറിയിച്ചു.

Read Also : കൊവിഡ്-19 വാക്‌സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിങ്ങനെ

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി ഇക്കുറി ആറ്റുകാലില്‍ സമൂഹ പൊങ്കാല ഉണ്ടാകില്ല.

ക്ഷേത്ര പണ്ടാര അടുപ്പില്‍ ആചാരത്തിന്റെ ഭാഗമായി ഒരു പൊങ്കാല അര്‍പ്പിക്കും. ഭക്തര്‍ സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കും. കുംഭത്തിലെ പൂരവും പൗര്‍ണമിയും ഒന്നിക്കുന്ന ഇന്ന് രാവിലെ 10.50നാണ് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലേയ്ക്കും അഗ്നി പകരുന്നത്.

Related Articles

Post Your Comments


Back to top button