KeralaLatest NewsNews

എല്‍ഡിഎഫിനെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ബിജെപിയ വിമര്‍ശിക്കുന്നില്ല, ബിജെപിയെ പേടിയാണോ ?

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: എല്‍ഡിഎഫിനെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ബിജെപിയ വിമര്‍ശിക്കുന്നില്ല, ബിജെപിയെ പേടിയാണോ ? രാഹുല്‍ ഗാന്ധിയ്ക്കെതിരെ പിണറായി വിജയന്‍. ബിജെപിയെ നേരിടുന്നതില്‍ നിന്നും അദ്ദേഹം എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നതെന്നും കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ എല്‍ഡിഎഫിന്റെ ശക്തി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Read Also : ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണവുമായി മതമൗലികവാദികൾ

പുതുച്ചേരിയിലെ ഭരണം കോണ്‍ഗ്രസിന് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും അക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ എന്നും അദ്ദേഹം ചോദിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കേണ്ട സമീപനമല്ല ഇത്. അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും മികച്ച പോരാട്ടം തങ്ങള്‍ക്ക് നടത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് ജനങ്ങളോടും ജനങ്ങള്‍ എല്‍ഡിഎഫിനോടും ഒപ്പമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button