Latest NewsNewsIndiaInternational

താക്കീത് നൽകിയിട്ടും കൂസലില്ല; തീവ്രവാദത്തിന് ഇപ്പോഴും സാമ്പത്തിക സഹായം നൽകുന്നു; പാകിസ്ഥാന്‍ വീണ്ടും ഗ്രേ ലിസ്റ്റിൽ

ഭീകരവാദത്തിന് സാമ്ബത്തിക സഹായങ്ങള്‍ ലഭിക്കുന്നത് തടഞ്ഞില്ല, പാക്കിസ്ഥാന്‍‍ വീണ്ടും ഗ്രേലിസ്റ്റില്‍

പലതവണ താക്കീത് നൽകിയിട്ടും കൂസലില്ലാതെ പാകിസ്ഥാൻ. ഭീകര വാദത്തിനെതിരെ രാജ്യം നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാകുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ആണ് പാകിസ്ഥാനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റിലാണുള്ളത്.

അന്താരാഷ്ട്ര തലത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതുമായ സംഘടനകൾക്കെതിരെ യാതോരു നടപടിയും പാകിസ്ഥാൻ സ്വീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം. ഇതുമൂലം ഇതുവരെ പാക്കിസ്ഥാന് 38 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തീവ്രവാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതിനെതിരെ നിലകൊള്ളുന്ന എഫ്‌എടിഎഫ് പോലുള്ള സംഘടനകൾക്ക് പിന്തുണ നൽകാൻ പോലും പാകിസ്ഥാൻ തയ്യാറായില്ലെന്ന ആരോപണവും നിലനിൽക്കുന്നു.

Also Read: ലോകരാജ്യങ്ങൾക്ക് മാതൃകയായി ഇന്ത്യ; ഇതുവരെ നൽകിയത് 361 ലക്ഷത്തിലേറെ വാക്‌സിൻ

തന്ത്രപരമായി ഭീകരവാദത്തെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. നേരത്തെ എഫ്‌എടിഎഫ് മുന്നോട്ട് വെച്ച 27 നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലാക്കിയില്ല. അതേസമയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളില്‍ നേരിയ പുരോഗതി വന്നിട്ടുണ്ടെന്നും സൂചനകളുണ്ട്. എന്നാല്‍ സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളില്‍ പിഴവുണ്ടായെന്ന് എഫ്‌എടിഎഫ് അധ്യക്ഷന്‍ മാര്‍കസ് പ്ലെയെര്‍ പറഞ്ഞു. ജൂണ്‍ മാസത്തിനകം 27ല്‍ ബാക്കിയുളള മൂന്ന് കാര്യങ്ങളും പൂര്‍ത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 13 വര്‍ഷമായി പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button