KeralaLatest NewsNews

മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റെ കൂറ്റന്‍ എന്‍ജിന്‍

വൈകിട്ടു ഹാര്‍ബറില്‍ എത്തിച്ച എന്‍ജിന്‍ ക്രെയിന്‍ ഉപയോഗിച്ച് വാര്‍ഫില്‍ ഇറക്കി

ബേപ്പൂര്‍ : മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന കൂറ്റന്‍ എന്‍ജിന്‍. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് കടലില്‍ നിന്ന് എന്‍ജിന്‍ കിട്ടിയത്. വീഞ്ച് ഉപയോഗിച്ചു വലിച്ചു കയറ്റിയപ്പോഴാണ് എന്‍ജിന്റെ ഭാഗമാണെന്നു മനസിലായത്. വല കീറി മുറിഞ്ഞതോടെ മത്സ്യബന്ധനം നിര്‍ത്തി എന്‍ജിനുമായി ഇവര്‍ കരയിലേക്കു മടങ്ങുകയായിരുന്നു.

വൈകിട്ടു ഹാര്‍ബറില്‍ എത്തിച്ച എന്‍ജിന്‍ ക്രെയിന്‍ ഉപയോഗിച്ച് വാര്‍ഫില്‍ ഇറക്കി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ വല മുറിച്ചു നീക്കി യന്ത്രം പുറത്തെടുത്തു. 23നു രാത്രി കടലില്‍ പോയ ബോട്ടുകാര്‍ കഴിഞ്ഞ ദിവസം വൈകിട്ടു പുതിയാപ്പയ്ക്കു പടിഞ്ഞാറ് 19 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍ പിടിച്ചു കൊണ്ടിരിക്കുമ്പോഴാണു ഭാരമുള്ള വസ്തു വലയില്‍ കുരുങ്ങിയത്. എന്‍ജിന്‍ കുടുങ്ങിയതോടെ ബോട്ടുകാരുടെ വലയും ആങ്കര്‍ റോപ്പും നാശമായിട്ടുണ്ട്. തീര സംരക്ഷണ സേനാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണു പണ്ടു കാലത്തെ വിമാനത്തിന്റെ എന്‍ജിനായിരിക്കാമെന്ന സൂചന ലഭിച്ചത്. യന്ത്രഭാഗം ഹാര്‍ബര്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button