COVID 19KeralaLatest NewsNewsIndia

കൊവിഡ്-19 വാക്‌സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിങ്ങനെ

ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണിപോരാളികൾക്കും മാത്രമായി വാക്‌സിൻ പരിമിതപ്പെടുത്തിയിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ 60 വയസ്സ് കഴിഞ്ഞവർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ആണ് വാക്‌സിൻ നൽകുന്നത്. ഇതിനായി ഏകദേശം 10,000 കേന്ദ്രങ്ങളും, 20,000 സ്വകാര്യ ആശുപതികളുമാണ് സജ്ജമാകുന്നത്. സർക്കാർ ആശുപതികളിൽ വാക്‌സിൻ സൗജന്യമാണ്.

ഏകദേശം 27 കോടിയോളം പേർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകാൻ രാജ്യം ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ആവശ്യക്കാർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിനേഷൻ. ഇതിനായി വാക്‌സിനെടുക്കാൻ തയ്യാറുള്ളവർ റെജിസ്റ്റർ ചെയ്യണം. കൊവിൻ (CoWIN) ആപ്പിലൂടെയാണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്. ഇത് കൂടാതെ ആരോഗ്യസേതു ആപ്പിലൂടെയും, കോവിൻ വെബ്സൈറ്റിലൂടെയും, ഗ്രാമങ്ങളിലെ സേവാകേന്ദ്രങ്ങളിൽ നേരിട്ട് ചെന്നും വാക്‌സിനേഷനായി റെജിസ്റ്റർ ചെയ്യാം.

കൊവിൻ ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

*കൊവിൻ ആപ്പ് ഡൗൺലോഡ് ചെയ്യുക

*നിങ്ങളുടെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകുക

*ഒരു ഓടിപി ലഭിക്കും. ഇതുപയോഗിച്ച് അക്കൗണ്ട് തുടങ്ങുക

*ഒരു അക്കൗണ്ടിൽ തന്നെ കുടുംബാംഗങ്ങളുടെയും പേര് രജിസ്റ്റർ ചെയ്യാം

*വാക്‌സിനേഷൻ സെന്ററും ലഭ്യമായ ദിവസവും തിരഞ്ഞെടുക്കുക

*റഫറൻസ് ഐഡി സൂക്ഷിച്ചു വയ്ക്കുക. ഇതുപയോഗിച്ചാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കുക.

*45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടിവരും.

Related Articles

Post Your Comments


Back to top button