KeralaLatest NewsNews

കൊടി സുനിക്കും സംഘത്തിനും വഴിവിട്ട് സഹായം നല്‍കിയ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ , മദ്യപാനത്തിന് സൗകര്യമൊരുക്കി

തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടി സുനിയ്ക്കും കൂട്ടുപ്രതികള്‍ക്കും
മദ്യപാനത്തിന് സൗകര്യമൊരുക്കിയതില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതികളുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്ന നന്ദാവനം ക്യാംപിലെ എ.എസ്.ഐ ജോയ് കുട്ടി, സി.പി.ഒമാരായ രഞ്ജിത്ത് കൃഷ്ണന്‍, പ്രകാശ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ ഇന്റലിജന്‍സിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ കോടതിയില്‍ കേസിന്റെ ഭാഗമായി കൊണ്ടു പോകുന്ന വഴിയ്ക്കാണ് പൊലീസുകാര്‍ കൊടി സുനിക്കും മറ്റു 2 കൂട്ടു പ്രതികള്‍ക്കും വഴിവിട്ട സഹായം നല്‍കിയെന്നാണ് കണ്ടെത്തിയത്.

Read Also :പോലീസിനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്തു നിന്ന് ട്രെയിനില്‍ കയറിതു മുതല്‍ തന്നെ പ്രതികള്‍ മദ്യാപനം നടത്തിയെന്നും ഇത് ഡ്യൂട്ടിയിലുള്ള പൊലീസിന്റെ അറിവോടെയാണെന്നുമാണ് കണ്ടെത്തല്‍. കൂടാതെ പൊലീസ് സഹായത്തോടെ ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ പല റെയില്‍വേ സ്റ്റേഷനിലും ഇവര്‍ക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും കൂട്ടാളികള്‍ എത്തിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും ഭക്ഷണവും മറ്റും പ്രതികള്‍ നല്‍കി. ഇത് ആദ്യത്തെ സംഭവമല്ല. പ്രതികളെ എന്ന് കണ്ണൂര്‍ ജയിലില്‍ കൊണ്ടുപോകുന്നോ അന്ന് എല്ലാം ഇതാണ് പതിവെന്ന്
ഇന്റലിജന്‍സിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റേയും കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം കൊണ്ട് പോയപ്പോള്‍ പ്രതിയായ കൊടി സുനിയും തന്നെ കാണാന്‍ വന്ന സുഹൃത്തും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും കയ്യാങ്കളി വരെ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പൊലീസിന്റെ വഴിവിട്ട സഹായം സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയത്. ട്രെയിനില്‍ ഉള്ളില്‍ കയറിയാല്‍ വിലങ്ങ് അഴിച്ച് അവിടെയെത്തുന്ന കൂട്ടാളികളുമായി മദ്യസേവയാണ് പരിപാടി എന്നാണ് കണ്ടെത്തല്‍.

Related Articles

Post Your Comments


Back to top button