Latest NewsNewsIndia

ഉത്തരേന്ത്യൻ ജനത പുറത്താക്കിയതുപോലെ കേരളവും രാഹുലിനെ പുറന്തള്ളും; അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്കെല്ലാം ഒരേ മനസ്സാണ്,വൈകാതെ കേരളവും രാഹുലിനെ പുറന്തള്ളുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഉത്തരേന്ത്യയിൽ പതിനഞ്ച് വർഷം എം പിയായിരുന്ന താൻ ഉന്മേഷത്തിന് വേണ്ടിയാണ് കേരളത്തിൽ വന്നതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

Read Also  :  ഗുരുവിനെ സാഷ്ടാംഗം നമസ്കരിച്ച് അമേരിക്കയിൽ നിന്ന് അർച്ചനയുമായി യേശുദാസ്

കേരളത്തിൽ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുലിന്റെ കേരള സന്ദർശനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button