24 February Wednesday

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനം : പതാക–-കൊടിമര ജാഥകൾ 26ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


തിരുവനന്തപുരം
കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) 30–-ാം സംസ്ഥാന സമ്മേളനത്തിന്റെ പതാകയും കൊടിമരവും വഹിച്ചുള്ള ജാഥകൾ 26ന്‌ നടക്കും. രാവിലെ ഒമ്പതിന്‌‌ പതാക ജാഥ ആലപ്പുഴ വലിയചുടുകാട്ടെ പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും.  ക്യാപ്‌റ്റൻ  കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശന്‌  സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി  ആർ നാസർ പതാക കൈമാറും.  ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ജാഥ. അന്ന്‌‌ പകൽ രണ്ടിന്‌ കൊടിമരജാഥ തിരുവനന്തപുരം വെങ്ങാനൂർ അയ്യൻകാളി സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ സമ്മേളന നഗരിയിലേക്ക്‌ പുറപ്പെടും. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ നയിക്കും. സിപിഐ എം കോവളം ഏരിയ സെക്രട്ടറി  പി എസ്‌ ഹരികുമാർ കൊടിമരം കൈമാറും. 

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി അന്ന്‌ പകൽ 3.45 ന്‌ പതാക –-കൊടിമര ജാഥകൾ പൊതുസമ്മേളന നഗരിയായ തിരുവനന്തപുരം നായനാർ പാർക്കിൽ സംഗമിക്കുമെന്ന്‌ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്‌ണൻ അറിയിച്ചു.  വൈകിട്ട്‌‌ നാലിന്‌‌ സമ്മേളന സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ പതാക ഉയർത്തും. മതനിരപേക്ഷ വികസിത കേരളം കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തിയുള്ള സമ്മേളനം 27, 28 തീയതികളിൽ കെഎസ്‌ടിഎ ആസ്ഥാനം, ഗവ. മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌, ഗാന്ധി സ്‌മാരക ഹാൾ എന്നിവിടങ്ങളിലായി നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top