പെരുമ്പാവൂർ > വേങ്ങൂർ പഞ്ചായത്ത് മെമ്പറായിരുന്ന ടി സജിയുടെ കുടുംബത്തേയും സിപിഐ എമ്മിനേയും അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ വാർത്ത ലേഖകരുടെ ചോദ്യത്തിൽ നിന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒഴിഞ്ഞുമാറി. സജി മരിച്ചതിൻ്റെ പിറ്റേ ദിവസം ആശ്വാസിപ്പിക്കാനെന്ന പേരിൽ വീട്ടിൽ വന്ന എംഎൽഎയും പ്രാദേശിക കോൺ ഗ്രസ് നേതാക്കളും അപകീർത്തിപ്പെടുത്തും വിധം തൻ്റെ കുടുംബത്തോടും പ്രാദേശിക മാധ്യമങ്ങളോടും സംസാരിച്ചതായി മകൾ സാറാ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യം ചോദിച്ചപ്പോഴായിരുന്നു എംഎൽഎ യുടെ ഒഴിഞ്ഞുമാറൽ.
സജി പഞ്ചായത്ത് മെമ്പറായി സത്യ പ്രതിജ്ഞ ചെയ്‌ത ശേഷം കോൺഗ്രസിൻ്റെ പ്രാദേശിക നേതാക്കൾ അനുഭാവികളായ വോട്ടർമാരെ ഒരോ രൊ അവശ്യങ്ങളെന്ന പേരിൽ സജിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ട് ശല്യം ചെയ്തതായി ആരോപണമുണ്ടെന്ന് അറിയിച്ചപ്പോഴും എം എൽ എ അതേക്കുറിച്ച് പ്രതികരിച്ചില്ല. നാട്ടുകാർ സമരം ചെയ്യുന്ന കമ്പനി പൂട്ടി തരാമെന്ന് വാഗ്ദാനം നൽകിയാണ് സജി ജയിച്ചതെന്നുള്ള എംഎൽഎയുടെ ആരോപണത്തിനു പിന്നിൽ അതേതു കമ്പനിയാണന്ന ചോദ്യത്തിനും അങ്ങനെയൊരു കമ്പനി സജിയുടെ വാർഡിലില്ലന്ന് പറഞ്ഞപ്പോഴും ഒഴിഞ്ഞുമാറി.
ആനുകൂല്യങ്ങൾക്കായി അനുഭാവികളെ പറഞ്ഞു വിട്ട് സജിയെ മാനസികമായി പീഡിപ്പിച്ച സംഭവം അന്വേഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴും പ്രതികരിച്ചില്ല. കോൺഗ്രസ് ഓഫീസിനായി പുതിയതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച വാർത്താ സമ്മേളനത്തിലാണ് എംഎൽഎയുടെ നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..