Latest NewsNewsIndia

സിലബസിനെതിരെ വ്യാപക പ്രതിഷേധം; യുജിസിയുടെ പശു പരീക്ഷയെ തള്ളി കേന്ദ്രം

ഫെബ്രുവരി 25നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്

ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി. സിലബസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. കേന്ദ്ര മൃഗ പരിപാലനത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റികൾ മുഖേനയായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

യുജിസിയുടെ അസാധാരണമായ നടപടിയിലൂടെയാണ് രാജ്യത്തെ യൂണിവേഴ്‌സിറ്റികളോട് പരമാവധി പേരെ ദേശീയ പശുശാസ്ത്ര പരീക്ഷ എഴുതിയ്ക്കാൻ വൈസ് ചാൻസിലർമാരെ കത്തിലൂടെ നിർദേശിച്ചിരുന്നത്. അഞ്ച് ലക്ഷം പേർ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പരീക്ഷയ്ക്ക് വേണ്ടി യുജിസി പ്രസിദ്ധീകരിച്ച സിലബസ് വലിയ വിവാദം ഉണ്ടാക്കിയ സാഹചര്യത്തിലാണ് പരീക്ഷ ഒഴിവാക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 25നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

ഭൂകമ്പത്തിന് കാരണം ഗോവധമാണ്, പശുവിന്റെ പാലിന് മഞ്ഞ നിറത്തിനുള്ള കാരണം സ്വർണത്തിന്റെ അംശം അടങ്ങിയതാണ്, റേഡിയേഷനിൽ നിന്നും പശു ചാണകം സംരക്ഷണം നൽകും തുടങ്ങിയവയായിരുന്നു സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. അപേക്ഷകരിൽ 15 ശതമാനവും വിദേശ ഇന്ത്യക്കാരായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button