KeralaLatest NewsNews

വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികളിലെ മുത്തശ്ശിമാർക്കൊപ്പം ആഹാരം കഴിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ബത്തേരി : വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികളിലെ മുത്തശ്ശിമാർക്കൊപ്പം ആഹാരം കഴിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബത്തേരി പുത്തൻകുന്നിലെ കോളനി സന്ദർശിക്കവേയാണ് മണ്ണിന്റെ മക്കളുടെ മനസ്സറിഞ്ഞ് , അവർക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചത്.

Read Also : അഞ്ചല്‍ ഹെല്‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ ഒരുങ്ങി റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍

കുള്ളി, നഞ്ചി, ചാമ്പ, വെളിച്ചി തുടങ്ങി കോളനിയിലെ മുത്തശ്ശിമാർ പരമ്പരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ സ്വീകരിച്ചത്. തുടർന്ന് കോളനിവാസികളുമായി സംസാരിച്ച് അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button