Latest NewsNewsInternational

കാർട്ടൂണുകളിലെ സ്ത്രീ കഥാപാത്രങ്ങളും ഹിജാബ് ധരിച്ചിരിക്കണമെന്ന ഫത്വ പുറപ്പെടുവിച്ച് അയത്തുള്ള അലി ഖമേനി

ടെഹ്‌റാന്‍ : ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഹിജാബ് ധരിച്ചിരിക്കണമെന്ന ഫത്വ പുറപ്പെടുവിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി.

Read Also : അഭ്യുദയ് പദ്ധതിയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്‌ലെറ്റുകൾ നൽകാനൊരുങ്ങി യോഗി സർക്കാർ 

കാർട്ടൂണുകളിലെയും ആനിമേഷൻ സിനിമകളിലെയും സ്ത്രീകൾക്ക് മുടി മൂടേണ്ടത് ആവശ്യമില്ലെങ്കിലും, ഹിജാബ് ധരിക്കാത്തതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഹിജാബ് ആവശ്യമാണെന്ന് ഫത്വയിൽ പറയുന്നു .

ആനിമേറ്റഡ് സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾ ഹിജാബ് ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ഏജൻസി ഖമേനിയോട് ചോദിച്ചിരുന്നു. ഇതിനു അത്തരമൊരു സാങ്കൽപ്പിക സാഹചര്യത്തിൽ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെങ്കിലും, ഹിജാബ് ധരിക്കാത്തതിന്റെ അനന്തരഫലങ്ങൾ രൂക്ഷമായതു കാരണം ആനിമേഷനിലും ഹിജാബ് കാട്ടേണ്ടത് ആവശ്യമാണ് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ എന്തുതരം പ്രത്യാഘാതങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button