യു എ ഇ> യു എ ഇ യിലെ പ്രമുഖ സംസ്‌കാരിക കൂട്ടായ്മയായ 'ഓര്‍മ'യുടെ നേതൃത്വത്തില്‍ മെഗാബ്ലഡ് ഡൊണേഷന്‍ ക്യാംപ് സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പ്രവര്‍ത്തകനായിരിക്കെ, കോവിഡ് ബാധിതനായി മരിച്ച, സാമൂഹ്യ പ്രവര്‍ത്തകനും ഓര്‍മ എക്‌സികുട്ടീവ് അംഗവുമായ ബോസ് കുഞ്ചേരിയുടെ സ്മരണാര്‍ത്ഥമാണ് ഫെബ്രുവരി 26, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണിവരെ ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ രക്തദാനവുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 400 ലധികം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ക്യാംപില്‍ ഒരുക്കിയിട്ടുണ്ട്.
രക്തം ദാനം ചെയ്ത് ഈ മഹാ സംരംഭത്തില്‍ പങ്കെടുക്കാന്‍ തയാറുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 050 724 94 34, 055 571 25 50, 055 7416382 എന്നീനമ്പറുകളില്‍ ബന്ധപ്പെടുവാന്‍ ഓര്‍മ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..