24 February Wednesday

ഹെഡ്ഡർ 
റൊണോ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


ടൂറിൻ
ഇറ്റലിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾവേട്ട തുടരുന്നു. പോർച്ചുഗീസുകാരന്റെ രണ്ട്‌ ഹെഡ്ഡർ ഗോളിൽ യുവന്റസ്‌ ക്രൊടോണെ വീഴ്‌ത്തി (3–-0). വെസ്റ്റൺ മക്‌കെന്നി മൂന്നാം ഗോൾ നേടി. ഈ സീസണിൽ ലീ‌ഗിൽ 18 ഗോളായി റൊണാൾഡോയ്‌ക്ക്‌. ഗോൾവേട്ടക്കാരിൽ ഒന്നാമൻ. റൊമേലു ലുക്കാക്കുവാണ്‌ രണ്ടാമത്‌ (17). രണ്ടര വർഷത്തിനിടെ ഇറ്റാലിയൻ ലീഗിൽ 70 തവണയാണ്‌ മുപ്പത്താറുകാരൻ ലക്ഷ്യംകണ്ടത്‌. 17 അവസരങ്ങളും ഒരുക്കി. 83 കളിയിൽനിന്നാണ്‌ ഈ നേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top