24 February Wednesday

ഐ ടി ജീവനക്കാർക്ക് വെൽഫെയർ ബോർഡ്; സർക്കാർ തീരുമാനം സ്വാഗതാർഹം: പ്രതിധ്വനി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

തിരുവനന്തപുരം > ഐ ടി ജീവനക്കാർക്ക് വെൽഫെയർ ബോർഡ് രുപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന്‌ പ്രതിധ്വനി. കേരളത്തിലെ ഒന്നര ലക്ഷത്തോളം ഐ ടി ജീവനക്കാർക്ക് കൂടുതൽ ആത്മവിശ്വാസവും ജീവിത സുരക്ഷയും ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രിക്ക് കേരളത്തിലെ ഐ ടി ജീവനക്കാരുടെ നന്ദി അറിയിക്കുന്നതായും- "പ്രതിധ്വനി' വർത്താക്കുറിപ്പിൽ പറഞ്ഞു.

2016 മുതൽ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യമാണ് ഐ ടി ജീവനക്കാർക്ക് പ്രത്യേകമായുള്ള ഒരു വെൽഫെയർ സെക്യൂരിറ്റി ബോർഡ്. ഇന്ത്യയിൽ ആദ്യമായാണ് ഐ ടി ജീവനക്കാർക്ക് മാത്രമായി ഒരു ക്ഷേമനിധി ഉണ്ടാകുന്നത്. നിലവിൽ ഷോപ്‌സ് & എസ്റാബ്ളിഷ്മെന്റ്റ് ആക്ടിന്റെ ഭാഗമായുള്ള വെൽഫെയർ ബോർഡിലാണ് ഐ ടി ജീവനക്കാരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സമയത് ഷോപ്‌സ് & എസ്റാബ്ളിഷ്മെന്റ്റ് ആക്ടിന്റെ ഭാഗമായുള്ള നിലവിലെ വെൽഫെയർ ബോർഡിൽ നിന്നും നിരവധി ആനുകൂല്യങ്ങൾ ഐ ടി ജീവനക്കാർക്ക് ലഭിച്ചിരുന്നു. അത് തന്നെ ആശ്വാസവും പ്രതിധ്വനിയുടെ  വെൽഫെയർ ബോർഡ്.എന്ന ക്യാമ്പയിന് ഉത്തേജനവുമായി. പുതിയ വെൽഫെയർ ബോർഡ് ആകുന്നതോടെ ഐ ടി മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ അംശാദായവും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കാൻ കഴിയും. അതോടൊപ്പം പെൻഷൻ, ജോബ് ഇൻഷുറൻസ് പോലെയുള്ള പുതിയ കാര്യങ്ങളും വെൽഫെയർ ബോർഡ് വഴി നടപ്പാക്കാൻ കഴിയും.

ഐ ടി വകുപ്പിന്റെ ചുമതല കൂടിയുള്ള  മുഖ്യമന്ത്രിയെ നേരിട്ടു കണ്ടും പ്രത്യേക വെൽഫെയർ ബോർഡിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും  നിവേദനം നൽകുകയും ചെയ്തിരുന്നു. ടി വി രാജേഷ് എംഎൽഎ ചെയർമാനായുള്ള യുവജനക്ഷേമ നിയമസഭാ സമിതിക്കു മുന്നിലും ഈ ആവശ്യം ബോധ്യപ്പെടുത്തി. പ്രതിധ്വനിയുടെ ആവശ്യം  എം സ്വരാജ്  എംഎൽഎ സബ്‌മിഷനിലൂടെ നിയമസഭയുടെ ശ്രദ്ധയിലും കൊണ്ട് വന്നിരുന്നു. 2019 ലെ പ്രതിധ്വനിയുടെ വാർഷിക പൊതുയോഗത്തിലെ പ്രധാന ആവശ്യവും വെൽഫെയർ സെക്യൂരിറ്റി ബോർഡ് ആയിരുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു ഈ സർക്കാരിന്റെ സമയത്തു തന്നെ പ്രാവർത്തികമാക്കിയതിൽ പ്രതിധ്വനി മുഖ്യമന്ത്രി പിണറായി വിജയനോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നു. വെൽഫെയർ ബോർഡ് എന്ന  ആവശ്യത്തോടൊപ്പം ഒറ്റക്കെട്ടായി പ്രതിധ്വനിയോടൊപ്പം നിന്ന ഐ ടി ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും പ്രതിധ്വനി വാർത്താക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top