Latest NewsNewsKuwaitGulf

കുവൈറ്റിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ വനിതകളും പുരുഷന്മാരും അറസ്റ്റിൽ

കുവൈത്ത് സിറ്റി: ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ കുറ്റത്തിന് കുവൈത്തില്‍ ഒരുകൂട്ടം സ്വദേശി വനിതകളും പുരുഷന്മാരും അറസ്റ്റിൽ ആയിരിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വദേശികള്‍ക്ക് നല്‍കിവന്നിരുന്ന സാമ്പത്തിക ആനുകൂല്യമാണ് ഇവര്‍ അനധികൃതമായി സ്വന്തമാക്കിയിരിക്കുന്നത്.

ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്യുന്നതായി കാണിച്ചാണ് ഇവര്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ അതേസമയം ഇവര്‍ ജോലി ചെയ്‍തിരുന്നില്ലെന്ന് മാത്രമല്ല ജോലി സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കമ്പനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്‍തത് മുതലുള്ള കാലയളവില്‍ 5000 ദിനാര്‍ മുതല്‍ 50,000 ദിനാര്‍ വരെ ശമ്പളമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തുകയുണ്ടായി. ഇത്തരത്തില്‍ രണ്ടര ലക്ഷത്തോളം ദിനാറാണ് ഇവര്‍ അനധികൃതമായി തട്ടിയെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button