Latest NewsNewsIndia

ഭിന്നശേഷിക്കാര്‍ക്കുള്ള വിവാഹ ധനസഹായം 2.5 ലക്ഷമാക്കി ഉയർത്തി സർക്കാർ

ഭുവനേശ്വര്‍ : ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്കുള്ള ധനസഹായം 50,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സാമൂഹിക സുരക്ഷ, വികലാംഗരുടെ ശാക്തീകരണ വകുപ്പിന്റെ കമ്മീഷണര്‍ കം സെക്രട്ടറി ഭാസ്‌കര്‍ ശര്‍മ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും കത്തെഴുതി.

Read Also : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ ചേർന്നു 

ഇത്തരം വിവാഹങ്ങള്‍ സുഗമമാക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി വകുപ്പ് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഫെബ്രുവരി 23നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് കത്ത് അയച്ചത്. വിവാഹ സമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂര്‍ത്തിയാക്കിയിരിക്കണമെന്നു നിബന്ധനയുണ്ട്. വിവാഹം സ്ത്രീധന രഹിതമായിരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button