KeralaLatest NewsNews

മലപ്പുറത്ത് പതിനാലുകാരിക്ക് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി

മലപ്പുറം കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. കേസിൽ ഇനി ഏഴ് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.

ലോക്ക് ഡൗൺ സമയത്ത് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയുമായി പ്രധാന പ്രതി സൗഹൃദത്തിലാവുന്നത്. തുടർന്ന് ഇയാൾ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും പെൺകുട്ടിയുടെ വീട്ടിലുൾപ്പെടെ ഇയാൾ ലഹരി മരുന്ന് എത്തിച്ചു നൽകി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് യുവാവിന്റെ സഹായത്താൽ ഇയാളുടെ സുഹൃത്തുക്കൾ കുട്ടിയെ വീട്ടിൽ എത്തി പീഡിപ്പിക്കുകയും ചെയ്തു.

സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ശേഷം നടത്തിയ കൗൺസിലിംഗിലുമാണ് കുട്ടിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചത്.  തുടർന്ന് ബാല ക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്ത്‌
അഭയ കേന്ദ്രത്തിലേക്ക് മാറ്റി, കുട്ടിക്ക് വേണ്ട ചികിത്സകൾ നൽകി വരികയാണ്. ഏഴ് പേർ പ്രതികളായ കേസിൽ അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button