കോൺഗ്രസിൻ്റെ രാഷ്ട്രീയശക്തിയും ആർഎസ്എസിൻ്റെ സാംസ്കാരിക ശക്തിയും ഒന്നിച്ച് ചേരണമെന്നതായിരുന്നു ഗോൾവാക്കറിൻ്റെ രഹസ്യ സ്വപ്നം .. സംഘികളുടെ സാംസ്കാരിക ശക്തിയെന്നാൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള മുസ്ലിം ക്രിസ്ത്യൻ കമ്യൂണിസ്റ്റ് വിരുദ്ധ സംഘടനാ ശക്തിയെന്നാണർത്ഥം... ഹിന്ദു രാഷ്ട്രവാദത്തെ എതിർക്കുന്നഇടതുപക്ഷത്തെ തകർത്താലേ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് എളുപ്പം നീങ്ങാനാവൂ എന്നറിയാവുന്നവരാണ് സംഘികൾ ... ഇടതു പക്ഷത്തെ തകർക്കുക എന്ന രഹസ്യ സ്വപ്നം പങ്കിട്ടു കൊണ്ടാണ് കേരളത്തിൽ യോഗി ആദിത്യനാഥും രാഹുൽ ഗാന്ധിയും എത്തിയതെന്ന് സംശയിക്കേണ്ട സ്ഥിതിയാണുള്ളത്.രണ്ടു പേരുടെ പ്രസംഗങ്ങളിലും ഇടതുപക്ഷത്തിനെതിരായ ആക്രമണമല്ലാതെ മറ്റൊന്നുമില്ല.
ആദിത്യനാഥ് കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തെയും ലവ് ജിഹാദിനെയും പ്രോത്സാഹിപ്പിക്കുകയാണ് ഇടതുപക്ഷമെന്നും ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട ഭരണമുള്ള സംസ്ഥാനമാണ് കേരളമെന്നൊക്കെയുള്ള വെച്ചു കാച്ചലുകളാണ്. ബി ജെ പി യിലേക്ക് കാലും നീട്ടി നില്ക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ( ചെന്നിത്തലാജി അമിത് ഷായുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ കണ്ടു കാര്യങ്ങളിലൊരു അണ്ടർസ്റ്റാൻറിംഗ് ഒക്കെ ഉണ്ടാക്കിയിട്ടുണ്ടല്ലോ) അഭീഷ്ടത്തിന് വഴങ്ങി രാഹുലും തട്ടി വിട്ടത് കേരളത്തിൽ എറ്റവും മോശപ്പെട്ട ഭരണമാണെന്നാണ്. ഒരക്ഷരം മോഡിക്കെതിരെയോ ആദിത്യനാഥിനെതിരെയോ മൊഴിയാൻ രാഹുൽ പ്രത്യേകം കാണിച്ച ജാഗ്രത ആ രഹസ്യ സ്വപ്നത്തിൻ്റെ പങ്ക് വെക്കലായി ആർക്കെങ്കിലും തോന്നിയാൽ കുറ്റപ്പെടുത്താനാവില്ലല്ലോ.
ഇന്നിപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടർച്ചയായി താമര വിരിയുന്നത് കേവലമായൊരു കുതിരക്കച്ചവടമായി മാത്രം ലളിതവൽക്കരിച്ചാരും കാണേണ്ട .. തീർച്ചയായും കോർപ്പറേറ്റുകൾ ഒഴുക്കി കൊടുക്കുന്ന കറുത്തതും വെളുത്തതുമായ പണത്തിൽ കൂടിയാണ് ഓപ്പറേഷൻ ലോട്ടസ് പൊടിപൊടിക്കുന്നത് ... അതിലപ്പുറം കോൺഗ്രസ് നഴ്‌സറികളിലാണ് ഇപ്പോൾ താമര വിളയിച്ചെടുക്കുന്നതെന്ന രാഷ്ട്രീയതിരിച്ചറിവ് എല്ലാവർക്കുമുണ്ടാവണം...
കേരളവും പുതുച്ചേരിയും അത്ര അകലത്തിലല്ലോ .. എന്ന് വെച്ചാൽദൂരം വളരെ കുറവുമാണ്... കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..