ന്യൂഡൽഹി> കോവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി വിവിധ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, കേരളം, ചത്തീസ്‌ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വെള്ളിയാഴ്‌ച മുതൽ മാർച്ച് 15 വരെയാണ് ഈ നിയന്ത്രണം. റോഡ് മാർഗം വരുന്നവരെ നിയന്ത്രണത്തിൽനിന്നും ഒഴിവാക്കി.
മഹാരാഷ്ട്രയും യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നും വരുന്നവര്‍ക്ക് കോവിഡില്ലാസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മഹാരാഷ്ട്ര, കേരളം വഴിവരുന്നവര്‍ക്ക് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കർണാടകവും ഉത്തരവിറക്കി. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ചത്തീസ്‌ഗഢ് എന്നിവിടങ്ങളിൽനിന്നുള്ളവർ സംസ്ഥാന അതിർത്തിയിൽ കോവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്ന് ഉത്തരാഖണ്ഡ് ഉത്തരവിറക്കി. യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വിമാനത്താവളത്തിലോ റെയിൽവേസ്‌റ്റേഷനുകളിലോ പരിശോധനയ്‌ക്ക് വിധേയരാകുകയോ ചെയ്യാം.
ജമ്മു കശ്‌മീരിലേക്ക് വരുന്ന എല്ലാ സംസ്ഥാനക്കാരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മഹാരാഷ്ട, കേരളം എന്നിവിടങ്ങളിലുള്ളവര്‍ക്ക് മണിപ്പുരും പരിശോധന നിര്‍ബന്ധമാക്കി. മേഘാലയ, മിസോറം പോകുന്നവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ത്രിപുരയിലേക്ക് വരുന്ന എല്ലാവരെയും സൗജന്യമായി പരിശോധനയ്ക്ക് വിധേയരാക്കുന്നു.ഒഡിഷയിലേക്ക് പോകുന്ന 55 വയസ്സിന് മുകളിലുള്ളവർ ആന്റിജൻ പരിശോധന നടത്തണം.
വിദഗ്‌ധസംഘത്തെ
നിയോഗിച്ച് കേന്ദ്രം
കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിലേക്ക് വിദഗ്‌ധസംഘങ്ങളെ നിയോഗിച്ച് കേന്ദ്രസർക്കാർ. മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്‌നാട്, പശ്‌ചിമബംഗാൾ, കേരളം, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളില്‍ ആരോഗ്യമന്ത്രാലയ ജോയിന്റ്സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്നംഗസംഘമെത്തും. രോഗവ്യാപന മേഖലയില്‍ ആർടി–-പിസിആർ പരിശോധന വ്യാപകമാക്കാനും വാക്‌സിനേഷൻ വേഗത്തിലാക്കാനും ആരോഗ്യമന്ത്രാലയം നേരത്തേ നിർദേശം നൽകി. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയവരും ആർടി–-പിസിആർ നടത്തണം. പോസിറ്റീവാകുന്നവരും സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തില്‍ കഴിയണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..