മല്ലപ്പള്ളി> ആർഎസ്എസ് ബന്ധമുപേക്ഷിച്ച് 22 പ്രവർത്തകർ സകുടുംബം സിപിഐ എമ്മിൽ ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച് സ്വീകരിച്ചു. ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ജനക്ഷേമപദ്ധതികളെ പിന്തുണച്ച് നിരവധിയാളുകൾ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ ഭാഗമാവുകയാണെന്ന് ഉദയഭാനു പറഞ്ഞു.
ആർഎസ്എസ് മുൻ താലൂക്ക് ശാരീരിക് പ്രമുഖ് എം കെ സന്തോഷ് കുമാർ, യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്റ് പി ബിനിൽ, മഹിളാ മോർച്ചാ നേതാവും മുൻ ബ്ലോക്ക് സ്ഥാനാർഥിയുമായ ദീപ അജി, മുഖ്യശിക്ഷക് വിഷ്ണു, യുവമോർച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐ എമ്മിലെത്തിയത്.
ആർഎസ്എസിലെ ജാതിവിവേചനത്തിലും, ജനാധിപത്യ ധ്വംസനത്തിലും മടുത്താണ് മാനവികതയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. യോഗത്തിൽ ഡോ. ജേക്കബ് ജോർജ് അധ്യക്ഷനായി. എം ഫിലിപ്പ് കോശി, കെ കെ സുകുമാരൻ, സണ്ണി ജോൺസൺ, ജോർജ്കുട്ടി പരിയാരം, കെ പി രാധാകൃഷ്ണൻ, ഷിനു കുര്യൻ, ആൽഫിൻ ഡാനി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..