KeralaLatest NewsNewsIndia

‘മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് ഇളവ് അനുവദിക്കില്ല’; സുപ്രിംകോടതി

തുക കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാൻ സുപ്രിംകോടതി തീരുമാനിച്ചു

മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് ഇളവ് അനുവദിക്കില്ലെന്ന് സുപ്രിംകോടതി. ഉടൻ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാൻ സുപ്രിംകോടതി തീരുമാനിച്ചു. തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിർമ്മിച്ച കെട്ടിടങ്ങളുടെ പട്ടിക കൈമാറാത്ത ചീഫ് സെക്രട്ടറിക്ക് എതിരായ കോടതി അലക്ഷ്യ ഹർജിയിൽ അമിക്കസ്‌ക്യൂറിയെ നിയമിച്ച് റിപ്പോർട്ട് നൽകാൻ സുപ്രിംകോടതി നിർദേശിച്ചു.

മരടിലെ പൊളിച്ച ഫ്‌ളാറ്റിന്റെ നിർമ്മാതാക്കളായ നാല് പേരുംകൂടെ ഉടമകൾക്ക് നൽകേണ്ടത് ഏകദേശം 61.50 കോടി രൂപയാണ്. ഇതിൽ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ സമിതി സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നിലപാട് കടുപ്പിച്ചത്. ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരത്തുകയുടെ പകുതി കെട്ടിവയ്ക്കണമെന്നാണ് നിർദേശം. ഇത് അവസാന ഇളവാണ്. ഇതനുസരിച്ച് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ വസ്തുക്കൾ വിൽക്കാൻ അനുമതി നൽകാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. 9.25 കോടി ഗോൽഡൻ കായലോരത്തിന്റ നിർമ്മാതാക്കൾ നൽകണം. എന്നാൽ നിർമ്മാതാക്കൾ ഇതുവരെ പണം നൽകിയിട്ടില്ല. പണം കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറി എന്ന നിലപാടിൽ മാറ്റമില്ലെന്ന് ജസ്റ്റിസ് നവീൻ സിംഗ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button