Latest NewsNewsIndiaCrime

യുപിയിൽ 20കാരിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍

ലക്‌നൗ: യുപിയിൽ ദുരൂഹസാഹചര്യത്തില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. 20 വയസ് പ്രായം വരുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.

ഷാജഹാന്‍പൂര്‍ നഗരിയിലെ ഹൈവേയില്‍ തിങ്കളാഴ്ച വൈകീട്ടാണ് യുവതിയെ കാണുന്നത്. സ്വാമി സുഖ്‌ദേവാനന്ദ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞു. പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

യുവതി നല്‍കിയ ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. വൈകീട്ട് മൂന്ന് മണിക്ക് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് അച്ഛന്‍ കോളേജിലേക്ക് പോയിരുന്നു. കുറെനേരം കാത്തിരുന്നിട്ടും മകള്‍ വന്നില്ല. തുടര്‍ന്ന് പ്രദേശത്താകമാനം മകള്‍ക്കായി തെരച്ചില്‍ നടത്തിയതായി യുവതിയുടെ അച്ഛന്‍ പറയുകയുണ്ടായി. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ യുവതിക്ക് സാധിക്കുന്നില്ലെന്ന് ഷാജഹാന്‍പൂര്‍ എസ്പി പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പതിനാലുദിവസം കൂടുമ്പോഴാണ് കോളേജിൽ പോകുന്നത് . മകളെ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും താന്‍ തന്നെയായിരുന്നു എന്ന് അച്ഛന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മകള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അച്ഛന്‍ പറയുന്നു. യുവതിയുടെ സഹപാഠികളെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button