Latest NewsNewsIndiaCrime

12 കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ പന്ത്രണ്ട് വയസുകാരിയെ പീഡനത്തിനിരയാക്കിയതായി പരാതി നൽകിയിരിക്കുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 18ന് ബാലിയ ജില്ലയിലെ ഗഡ്‌വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അയല്‍ക്കാരനായ പവാന്‍ പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button