തിരുവനന്തപുരം: യു.എ.ഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. രാവിലെ ഭാര്യയെ ജോലിസ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ജയഘോഷിനെ കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും എഴുതിയ ജയഘോഷിന്റെ കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ജയഘോഷിനെ
കാണാതാകുന്നത് . സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുറുകുന്നതിനിടെ കഴിഞ്ഞ ജൂലായ് 16 ന് രാത്രിയാണ് ജയഘോഷിനെ ആദ്യം കാണാതായത്. പിറ്റേന്ന് മുറിവേറ്റ് അവശനിലയില്‍ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.
ജയഘോഷ് യു.എ.പി.എ കേസില്‍ 139-ാം സാക്ഷിയാണ്.
Post Your Comments