News

തെറ്റായ ചിത്രം : നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു

പ്രിയ വായനക്കാരെ,

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് 2020 ഡിസംബര്‍ 15 ന് ഈസ്റ്റ്‌ കോസ്റ്റ് ഡെയിലില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത‍യില്‍ ചിലരുടെ വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഈ വാര്‍ത്ത‍യ്ക്ക് ഒപ്പം നല്‍കിയ ഇവരുടെ ചിത്രങ്ങള്‍ക്കൊപ്പം 24 ന്യൂസ് മേധാവി ശ്രീ ശ്രീകണ്ഠന്‍ നായരുടെ ചിത്രം തെറ്റായി നല്‍കാനിടയായിരുന്നു. എന്നാല്‍ പിഴവ് ശ്രദ്ധയില്‍പ്പെട്ട ഈസ്റ്റ്‌ കോസ്റ്റ് എം.ഡി, ഉടനടി വാര്‍ത്ത‍ നീക്കം ചെയ്യാന്‍ എഡിറ്റോറിയല്‍ ടീമിന് നിര്‍ദ്ദേശം നല്‍കുകയും അപ്പോള്‍ തന്നെ വാര്‍ത്ത‍ നീക്കം ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ്. ഏതാനും മിനിട്ടുകള്‍ മാത്രമാണ് പ്രസ്തുത വാര്‍ത്ത‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത്.

എഡിറ്റോറിയല്‍ ഡെസ്കിലുണ്ടായ ബോധപൂര്‍വമല്ലാത്ത പിഴവുമൂലം ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും മാനസികപ്രയാസങ്ങള്‍ക്കും ‘ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി’ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

എന്ന്

എഡിറ്റര്‍

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button