23 February Tuesday

സോളാർ തട്ടിപ്പ്‌: സരിത എസ് നായർ കീഴടങ്ങണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


കൊച്ചി
സോളാർ തട്ടിപ്പുകേസിൽ സരിത എസ് നായരോട്  കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവിട്ടു. സരിതയ്‌ക്ക്‌ എതിരായ ജാമ്യമില്ലാ അറസ്‌റ്റുവാറന്റ്‌ രണ്ടാഴ്ചത്തേക്ക് കോടതി മരവിപ്പിച്ചു.11ന് ഹാജരാകാതിരുന്നതിനാലാണ് വാറന്റ്‌ പുറപ്പെടുവിച്ചത്.

25ന് ഹാജരാകാനാണ് കോഴിക്കോട് കോടതി നിർദേശിച്ചിരിക്കുന്നത്.കീഴടങ്ങുന്ന ദിവസം ജാമ്യാപേക്ഷ സമർപ്പിക്കാൻ സരിതയോടും അപേക്ഷയിൽ നിയമാനുസൃത തിരുമാനമെടുക്കാൻ കീഴ്‌കോടതിയോടും ഹൈക്കോടതി നിർദേശിച്ചു.
ജാമ്യം നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സരിത സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top