Latest NewsNewsIndia

കോൺഗ്രസ് സംഘടിപ്പിച്ച കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ പാക് പതാക ചിത്രങ്ങൾ പുറത്തുവിട്ട് ബി.ജെ.പി

ന്യൂഡൽഹി : ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരെ ജർമനിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വിവാദമായിരിക്കുകയാണ്. പ്രതിഷേധക്കാർ പാക് പതാക പിടിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുരേഷ് നഖുവയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.

Read Also : കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർക്ക് നേരെയുള്ള ആക്രമണ ശ്രമം; പ്രതികളുടെ മൊഴി രേഖപ്പെടുത്തി

രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാകിസ്ഥാനുമായി കൈകോർത്തു. ജർമ്മനിയിൽ കർഷക പ്രതിഷേധത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികൾ പാക് പതാക ഉയർത്തുന്നു. പാകിസ്ഥാൻ പതാക കൈവശം വച്ചിരിക്കുന്ന ചരൺ കുമാറാണ് നീല വട്ടത്തിലുള്ളത്. ഐ ഒ സി ജർമ്മനിയിലെ ഓഫീസ് ഭാരവാഹിയായ രാജ് ശർമ്മയാണ് ചുവപ്പ് വട്ടത്തിൽ.-നഖുവ ട്വീറ്റ് ചെയ്തു. നിരവധി ബി ജെ പി നേതാക്കൾ ട്വീറ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button