24 February Wednesday

മുരളീധരനുമായി ചർച്ച നടത്തി: ഷിജു വർഗീസ്‌ ; കള്ളം പറയുന്നുവെന്ന്‌ വി മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


കൊച്ചി
ഇഎംസിസി കമ്പനിക്ക്‌ വിശ്വാസ്യതയില്ലെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞതിനെതിരെ കോൺസുലേറ്റിൽ പരാതി നൽകുമെന്ന്‌ കമ്പനി പ്രസിഡന്റ്‌ ഷിജു വർഗീസ്‌ പറഞ്ഞു. 2019 അവസാനം അമേരിക്കയിൽ കോവിഡ് വ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പ്‌  കേന്ദ്രമന്ത്രി അവിടെത്തിയപ്പോൾ കോൺസുലേറ്റിന്റെ പ്രത്യേക അനുമതിയോടെ‌ താനും ഇഎംസിസി പ്രതിനിധികളും കൂടിക്കാഴ്‌ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്‌ച നടത്തിയില്ലെന്ന‌ കേന്ദ്രമന്ത്രിയുടെ പ്രതികരണത്തിനുശേഷം ചാനലുകളോട്‌ സംസാരിക്കുകയായിരുന്നു ഷിജു വർഗീസ്‌.

ഇഎംസിസി പ്രസിഡന്റ്‌ കള്ളം പറയുന്നുവെന്ന്‌ വി മുരളീധരൻ
ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ട്രോളർ നിർമിക്കാൻ ധാരണാപത്രം ഒപ്പിട്ട ഇഎംസിസി പ്രസിഡന്റ്‌ ഷിജു വർഗീസിനെ കണ്ടിട്ടില്ലെന്ന്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

വിദേശമന്ത്രാലയത്തിന്റെ  അനുമതി വേഗത്തിലാക്കാൻ  പദ്ധതിയുടെ വിശദാംശങ്ങളുമായി ന്യൂയോർക്കിൽവച്ച്‌ വി മുരളീധരനെ സന്ദർശിച്ചിരുന്നതായി ഷിജു വർഗീസ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്‌ചയും ഷിജു മാധ്യമങ്ങളിലൂടെ ഇക്കാര്യം ആവർത്തിച്ചു. എന്നാൽ മന്ത്രി ഇക്കാര്യം നിഷേധിക്കുകയാണ്‌.

ഇഎംസിസി വ്യാജ സ്ഥാപനമാണെന്ന്‌ മുരളിധരൻ തുടർന്നു. 2019 ഒക്ടോബർ മൂന്നിന്‌  കമ്പനിയുടെ വിശദാംശങ്ങളും വിശ്വാസ്യതയും  തേടി  സംസ്ഥാന ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ  കത്ത്‌ വിദേശമന്ത്രാലയത്തിന് ലഭിച്ചിരുന്നു. 

ഈ കമ്പനിക്ക് കൃത്യമായ മേൽവിലാസമില്ലെന്ന് കോൺസുലർ ജനറൽ ഓഫ് ഇന്ത്യ 2019 ഒക്ടോബർ 21 ന് സംസ്ഥാനത്തെ അറിയിച്ചുവെന്ന്‌ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top