KeralaLatest NewsNews

‘കെട്ട്യോളാണ് എന്റെ മാലാഖ ‘; സോഷ്യൽ മീഡിയിൽ ചർച്ചയായി ലക്ഷ്‌മി പ്രശാന്തിന്റെ കുറിപ്പ്

വാര്‍ത്ത ശേഖരിക്കുന്നതിനായി മെസേജ് അയച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സ്റ്റിക്കർ അയച്ച വിഷയത്തിൽ എൻ പ്രശാന്തിനെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഭാര്യയുടെ കുറിപ്പിന് താഴെ പരിഹാസ കമന്റുകളുടെ പൂരം. താനാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശം അയച്ചതെന്ന പ്രശാന്തിന്റെ ഭാര്യയുടെ വാദം ന്യായീകരണം മാത്രമാണെന്നും വിശ്വസിക്കാനാകില്ലെന്നുമാണ് കമന്റ് ചെയ്യുന്നരവിൽ ഭൂരിപക്ഷം പേരും പറയുന്നത്.

ചിലർ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയിലെ പോസ്റ്ററും കമന്റായി ഇട്ടിട്ടുണ്ട്. കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ജോർജ് കുട്ടിയെ ഓർമ്മിപ്പിച്ച് അവരുടെ ഭർത്താവിനെ സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നാണ് മറ്റൊരാളുടെ കമന്റ്.

Read Also :  ഗള്‍ഫില്‍ നിന്നും നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് ബിന്ദുവിന്റെ വെളിപ്പെടുത്തല്‍, യുവതിയെ ചോദ്യം ചെയ്ത് കസ്റ്റംസ്

‘മുഖ്യനോട് ചോദിച്ചാൽ എനക്കറിയില്ല, ഉദ്യോഗസ്ഥരോട് ചോദിക്കാൻ പറയും. ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അവരുടെ ഭാര്യ മറുപടി കൊടുക്കും.’ ഇങ്ങനെയാണ് വേറൊരാൾ കമന്റ് ചെയ്‌തിരിക്കുന്നത്. എന്തായാലും കളക്ടർ  ബ്രോയുടെ മെസേജും പിന്നാലെ വന്ന ഭാര്യയുടെ വിശദീകരണ കുറിപ്പും സോഷ്യൽ മീഡിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button