Latest NewsNewsIndia

വഞ്ചന കേസ്; ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

അറസ്റ്റ് ഭയക്കുന്നതായും തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

വഞ്ചന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബർ അടക്കമുള്ള മൂന്നു പേരുമാണ് ജാമ്യ ഹർജിക്കായി കോടതിയെ സമീപിച്ചിരിക്കുന്നത്.

അറസ്റ്റ് ഭയക്കുന്നതായും തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് മനപൂർവ്വമല്ലെന്നും നിശ്ചയിച്ച തീയതിയിൽ പരിപാടി നടക്കാത്തതിനെ തുടർന്ന് പിന്നീട് അഞ്ചു തവണ പുതുക്കിയ തീയതി അറിയിച്ചെന്നും എന്നാൽ, സംഘാടകർക്ക് ചടങ്ങ് നടത്താൻ കഴിയാതെ വന്നെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button