Latest NewsIndia

കർണാടകയിൽ വൻ സ്ഫോടനം; ആറ് മരണം

പോലീസ് റെയ്ഡ് ഭയന്ന് സ്‌ഫോടകവസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അവ പൊട്ടിത്തെറിക്കുകയായിരുന്നു.

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനധികൃതമായി സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച ശേഷമാണ് സ്ഫോടനം നടന്നത്.

ക്വാറിക്ക് ഉപയോഗിക്കുന്ന ജെലാറ്റിൻ സ്റ്റിക്കുകൾ നീക്കം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട് . മരിച്ചവരിൽ ചിലർ ജെലാറ്റിൻ സ്റ്റിക്കുകൾ അനധികൃതമായും സൂക്ഷിച്ചിരുന്നു. പോലീസ് റെയ്ഡ് ഭയന്ന് സ്‌ഫോടകവസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അവ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉദ്ധവ് താക്കറെ സര്‍ക്കാരിലെ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും കൊവിഡ് പോസിറ്റീവ്

ഇവ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണെന്നും സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും സംസ്ഥാന മന്ത്രി സുധാകർ പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button