KeralaLatest NewsNews

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർക്ക് നേരെയുള്ള ആക്രമണ ശ്രമം; പ്രതികളുടെ മൊഴി രേഖപ്പെടുത്തി

മൊഴി പരിശോധിച്ച ശേഷം ഇവരെ വീണ്ടും വിളിപ്പിക്കും

 

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിന് നേരെയുള്ള ആക്രമണ ശ്രമത്തിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തി. വാഹനത്തിൽ ഉണ്ടായിരുന്നവരുടെയും ഉടമകളുടെയും മൊഴി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് രേഖപ്പെടുത്തിയത്. മൊഴി പരിശോധിച്ച ശേഷം ഇവരെ വീണ്ടും വിളിപ്പിക്കും.

അതേസമയം, സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം കസ്റ്റംസ് തള്ളി. സുമിത് കുമാറിനെ ഭയപ്പെടുത്തി ട്രാൻസ്ഫർ വാങ്ങിപ്പിക്കുക എന്നതായിരുന്നു ആക്രമണ ശ്രമത്തിന് പിന്നിലെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ പിജി ലാലുവാണ് അന്വേഷ മേൽനോട്ടം വഹിക്കുന്നത്.

ഈ മാസം ഫെബ്രുവരി 11ന് കൽപറ്റയിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കൊടുവള്ളി ഭാഗം മുതൽ എടവണ്ണപ്പാറ വരെ ഒരു സംഘം പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം സ്വദേശികളായ ജസീം, തൻസീം എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button