Latest NewsNewsInternationalCrime

ലഹരിമരുന്ന് മാഫിയ തലവന്റെ ഭാര്യ അറസ്റ്റിൽ

വാഷിങ്ടൻ; മെക്സിക്കൻ ലഹരിമരുന്ന് മാഫിയയുടെ തലവൻ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണൽ ഐസ്പറോ (31) അറസ്റ്റിൽ ആയിരിക്കുന്നു. ജയിലിൽ കഴിയുന്ന ഭർത്താവിനു ലഹരിമരുന്നു കടത്ത് തുടരാൻ സഹായിച്ചെന്ന് ആരോപിച്ചാണ് എമ്മയെ യുഎസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിർജീനിയയിലെ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ മെക്സിക്കൻ പ്രതിരോധ മന്ത്രി സാൽവദോർ സീൻഫ്യൂഗോസിനെ ഒക്ടോബറിൽ തടവിലാക്കിയ ശേഷം ലഹരിമരുന്ന് കേസിൽ യുഎസ് അറസ്റ്റ് ചെയ്യുന്ന പ്രധാനപ്പെട്ട വ്യക്തിയാണ് എമ്മ. അമേരിക്കയിലേക്കു നിയമവിരുദ്ധമായി ഹെറോയിൻ, കൊക്കെയ്ൻ, മരിജുവാന, മെത്താംഫെറ്റാമിൻ എന്നിവ കടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

2015ൽ മെക്സിക്കൻ ജയിലിൽ നിന്ന് എൽ ചാപ്പോ രക്ഷപ്പെട്ടതിലും ഇയാളെ യുഎസിലേക്കു കൈമാറുന്നതിനുമുൻപ് 2016ൽ രണ്ടാമത്തെ ജയിൽചാട്ട ശ്രമത്തിലും എമ്മയ്ക്കു പങ്കുണ്ടെന്നു സത്യവാങ്മൂലത്തിൽ വ്യക്തമാകുകയുണ്ടായി. 63കാരനായ എൽ ചാപ്പോയെ 2007ലാണ് എമ്മ വിവാഹം കഴിച്ചത്. മെക്സിക്കോയിലെ ഗുസ്മാൻ കുടുംബവുമായി ബന്ധമുള്ള അഭിഭാഷകർ വിഷയത്തോട് ഉടനെ പ്രതികരിക്കാൻ തയാറായില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button