22 February Monday

ഇന്ത്യയെ ഒരുമിപ്പിച്ചത്‌ ബ്രിട്ടീഷ്‌ വിരുദ്ധസമരം: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

കളമശേരി > ഇന്ത്യയെ ഒന്നിച്ചുനിർത്തിയത് ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമുയർത്തിയ ദേശീയ ബോധമാണെന്നും ഈ ദേശീയ ബോധമാണ് ഭരണഘടനയിലേക്ക് ആവാഹിച്ചതെന്നും ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. ഭരണഘടന കൈകാര്യം ചെയ്യുന്നവർ മെച്ചപ്പെട്ടവരല്ലെങ്കിൽ ഭരണഘടന പ്രതിസന്ധിയിലാകുമെന്ന് അംബേദ്കർ പറഞ്ഞത് ഇന്ന് ഏറെ പ്രസക്തമാണ്‌. കളമശേരി ഗ്ലാസ് കോളനിയിൽ സംസ്ഥാന യുവജന കമീഷൻ എറണാകുളം ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് ‘ഇന്ത്യൻ ഭരണഘടന: ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം അധ്യക്ഷയായി. കുസാറ്റ് യുവജനക്ഷേമ ഡയറക്ടർ ഡോ. പി കെ ബേബി, കൗൺസിലർ അഡ്വ. ചിത്ര സുരേന്ദ്രൻ, യുവജന കമീഷൻ അംഗങ്ങളായ പ്രിൻസി കുര്യാക്കോസ്,  യുവജനക്ഷേമ കമീഷൻ ജില്ലാ കോ–-ഒഡിനേറ്റർ എ ആർ രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top