KeralaLatest NewsNews

‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; പുതിയ പാർട്ടി പ്രഖ്യാപനവുമായി മാണി സി കാപ്പൻ

നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്

പുതിയ പാർട്ടി പ്രഖ്യാപനവുമായി മാണി സി കാപ്പൻ. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്.

പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു. മാണി സി കാപ്പൻ തന്നെയാണ്
പാർട്ടി പ്രസിഡന്റ്.

യുഡിഎഫിന്റെ ഘടകകക്ഷിയായി നിൽക്കാനാണ് താൽപര്യം. രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. നിയമ സഭാ തെരഞ്ഞെടുപ്പിൽ പാലായ്ക്ക് പുറമേ രണ്ട് സീറ്റുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്. പാലായുടെ വികസനത്തിനായി പ്രവർത്തിക്കാൻ സാധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് കെഎം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചുവെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button