22 February Monday

പുതുച്ചേരിയിൽ കോൺഗ്രസ്‌ സർക്കാർ വീണു; ഭരണപക്ഷം സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

പുതുച്ചേരി > പുതുച്ചേരിയിൽ കോൺഗ്രസിന്‌ ഭരണം നഷ്‌ടമായി. വിശ്വാസ വോട്ടെടുപ്പിന്‌ മുമ്പ്‌ ഭരണപക്ഷം സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വി നാരായണസ്വാമി ഉടൻ ഗവർണറെ കാണും.

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് സർക്കാരിന് അടിപതറിയത്. വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്‌പീക്കർ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര സർക്കാരിനെയും ലഫ് ഗവർണറെയും വിമർശിച്ച് നാരായണസ്വാമി രം​ഗത്തെത്തി. എംഎൽഎമാരെ ബിജെപി പണംകൊടുത്ത് വാങ്ങി. പുതുച്ചേരിയിൽ ഏറ്റവും മികച്ച ഭരണമാണ് കോൺഗ്രസ് സർക്കാർ നടത്തിയത്. ജനകീയപദ്ധതികൾക്ക് കേന്ദ്രവിഹിതം നൽകിയില്ല. ലഫ്. ഗവർണറെ വച്ച് പദ്ധതികൾ എല്ലാം ബിജെപി വൈകിപ്പിച്ചു. ജനാധിപത്യം ബിജെപി അട്ടിമറിക്കുന്നുവെന്നും നാരായണസാമിനാരായണസ്വാമി ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top