KeralaLatest NewsNews

കോവൂർ കുഞ്ഞുമോൻ എം.എൽ.എ പുറത്ത്

ഇടതുപക്ഷത്തെ ആർ.എസ്.പിയിൽ പിളർപ്പ്

കൊല്ലം: കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർ.എസ്.പി ലെനിനിസ്റ്റിൽ പിളർപ്പ്. ഇടതുപക്ഷത്തുള്ള ആർ.എസ്.പിയിൽ, കോവൂർ കുഞ്ഞുമോനെ പാർട്ടി ക്ഷണിതാവ് സ്ഥാനത്തുനിന്നും പുറത്താക്കി. സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്.

കുന്നത്തൂരിൽ കുഞ്ഞുമോന് സീറ്റു നല്കിയാൽ ആർ.എസ്.പി. ലെനിനിസ്റ്റ് സ്ഥാനാർഥിയെ നിർത്തുമെന്നും ബലദേവ് അറിയിച്ചു. കുഞ്ഞുമോൻ പാർട്ടിയെ തകർത്തെന്നാണ് വിമർശനം .
പാർട്ടിക്ക് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ എം.എൽ.എ നഷ്ടമാക്കിയെന്നും ബാലദേവ് അരോപിച്ചു.

ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടിയുടെഏക എം.എൽ.യാണ് കോവൂർ കുഞ്ഞുമോൻ കഴിഞ്ഞ നിയമസാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോൻ മത്സരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ആർ.എസ്.പി ലെനിനിസ്റ്റ് പാർട്ടിക്ക് തിരഞ്ഞെുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

അടുത്തകാലത്തായി ബലദേവും കോവൂര കുഞ്ഞുമോനും തമ്മിലുള്ള തർക്കം രൂക്ഷമാണ്. പാർട്ടിക്ക് പുറത്തുള്ളയാൾക്ക് നല്കാൻ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാർട്ടിപരിപാടികൾ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button