Latest NewsNewsIndia

മാസ്‌ക് ധരിച്ച് ലോക്ഡൗണിനോട് ‘നോ’ പറയണം, അല്ലെങ്കിൽ വീണ്ടും ലോക്ഡൗൺ : ഉദ്ധവ് താക്കറെ

നിങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുകയാണെങ്കില്‍ അടുത്ത എട്ട് ദിവസത്തിനുള്ളില്‍ അതറിയാന്‍ പറ്റും

മഹാരാഷ്ട്ര : കോവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിയ്ക്കുകയാണ്. ഇതോടെ കോവിഡ് നിയന്ത്രണങ്ങളും ശക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

” നമുക്കൊരു ലോക്ഡൗണ്‍ ആവശ്യമുണ്ടോ?. നിങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുകയാണെങ്കില്‍ അടുത്ത എട്ട് ദിവസത്തിനുള്ളില്‍ അതറിയാന്‍ പറ്റും. ലോക്ഡൗണ്‍ ആവശ്യമില്ലാത്തവര്‍ മാസ്‌ക് ധരിക്കും. ലോക്ഡൗണ്‍ ആഗ്രഹിക്കുന്നവര്‍ മാസ്‌ക് ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിച്ച് ലോക്ഡൗണിനോട് ‘നോ’ പറയണം” – താക്കറെ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രാദേശിക ഭരണകൂടങ്ങളെ അനുവദിച്ചിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

ദിവസേനയുള്ള കണക്കുകള്‍ അനുസരിച്ച് കോവിഡ് രണ്ടാം തരംഗമാണോ എന്നറിയാന്‍ 8 മുതല്‍ 15 ദിവസം വരെ എടുക്കുമെന്ന് താക്കറെ വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വെള്ളിയാഴ്ച മഹാരാഷ്ട്രയിലാണ്. 6000 കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 6,971 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button