Latest NewsNewsIndia

കര്‍ഷക സമരത്തെ പിന്തുണച്ച്‌ കോൺഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ് ; വീഡിയോ പുറത്ത്

റാഞ്ചി : കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചതായി ആക്ഷേപം. ജാര്‍ഖണ്ഡിലെ സരയ്‌കേലയില്‍ കോണ്‍ഗ്രസ് നടത്തിയ കിസാന്‍ ജനആക്രോശ് റാലിയിലെ വേദിയിലാണ് ആളെ കൂട്ടാൻ ഐറ്റം ഡാന്‍സ് നടത്തിയത്. ഇതിന്റെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടു.

Read Also : വിവാഹാഭ്യർഥന നിരസിച്ച പതിനേഴുകാരിയെ ചുറ്റിക വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്ത്രീകള്‍ അടക്കമുള്ള വേദിയിലാണ് സിനിമാ ഗാനത്തിനൊപ്പം ഒരു യുവതിയുടെ ഐറ്റം ഡാന്‍സ് നടത്തിയത്. അടുത്ത റാലിയില്‍ മിയാ ഖലിഫ വരുമോയെന്നാണ് ബി.ജെ.പി പരിഹസിച്ചത്. ജനപിന്തുണ ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ആളെക്കൂട്ടാനായി ഇത്തരത്തിലുള്ള നടപടികളാണ് ചെയ്യുന്നതൈന്ന് ജാര്‍ഖണ്ഡ് ബി.ജെ.പി ഘടകം പ്രസ്താവനയില്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button