KeralaLatest NewsNews

ആലപ്പുഴയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. കാർത്തികപള്ളി അശ്വതിയിൽ ശശികുമാറിന്റെയും സി പി ഐ ഹരിപ്പാട് മുൻസിപ്പൽ ലോക്കൽ കമ്മറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി.വിനോദിനിയുടെയും മകൻ വിഷ്ണു (21) ആണ് അപകടത്തിൽ മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെ കാർത്തികപള്ളി ഡാണാപ്പടി റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ യോഹന്നാനും ബൈക്കിൽ വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന ശരത്തിനും പരിക്കേറ്റു. ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ്ണുവും ശരത്തും സഞ്ചരിച്ച ബൈക്ക് സൈക്കിളിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button