Latest NewsNewsInternationalCrime

പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് മിര്‍ അലി നഗരത്തിന് സമീപത്തെ ഇപ്പി എന്ന ഗ്രാമത്തില്‍ ആക്രമണം ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സഫിയുള്ള ഗന്ദപുര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടിവെക്കുകയായിരുന്നു ഉണ്ടായത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്നും ആദിവാസി സംസ്‌കാരമായ ഇവിടെ സ്ത്രീകള്‍ സ്വതന്ത്രരായി നടക്കുന്നത് ചിലര്‍ക്ക് സ്വീകാര്യമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി. പാകിസ്ഥാന്‍ താലിബാന്റെ ആസ്ഥാനമായിരുന്നു വസീറിസ്ഥാന്‍. സ്ത്രീകള്‍ രാഷ്ട്രീയത്തിലും മറ്റ് സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് താലിബാന്‍ വിലക്കുകയുണ്ടായിരുന്നു. ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button