22 February Monday

കുറിഞ്ഞാക്കൽ പാലം അന്നും ഇന്നും; യാഥാർഥ്യമായത്‌‌ ഒരുപാടു തലമുറയുടെ സ്വപ്‌നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

അന്ന്: കുറിഞ്ഞാക്കലിൽ പാലം വരുന്നതിന്‌ മുമ്പ് , ഇന്ന് : പാലം യാഥാർഥ്യമായപ്പോൾ

തൃശൂർ > കുറിഞ്ഞാക്കൽ പാലം യാഥാർഥ്യമായതോടെ ഒരുപാടു തലമുറയുടെ സ്വപ്‌നങ്ങളാണ് യാഥാർഥ്യമായത്‌‌. പഴയ വഞ്ചിയും കടവും ഇനി ഓർമയിലേക്ക്‌. നിർമാണം പൂർത്തിയായ, തോടിനു കുറുകെയുള്ള പാലം ജനങ്ങൾ ഉപയോഗിക്കുന്നു. കുറിഞ്ഞാക്കലിനെ പുതൂർക്കരയുമായി ബന്ധിപ്പിക്കുന്നതാണ്‌ പാലം. അയ്യന്തോൾ കലക്ടറേറ്റിന്‌ സമീപമാണെങ്കിലും പ്രധാന പാതയിലെത്താൻ വഞ്ചിയെ ആശ്രയിക്കേണ്ടിയിരുന്നു. അല്ലെങ്കിൽ  പുഴയ്‌ക്കൽ വഴി നാല് കിലോമീറ്റർ റോഡിനെ ആശ്രയിച്ച കാലം ഇനി പഴങ്കഥ.
 
തുരുത്തിലെ 25 കുടുംബങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നതോടൊപ്പം വികസനത്തിന്റെ മുഖ്യധാരയിലേക്ക് ഒരു പടികൂടി അടുക്കുകയാണ് ഇവിടം. തെരഞ്ഞെടുപ്പുകാലത്തെ എൽഡിഎഫ്‌ വാഗ്‌ദാനമാണ്‌ യാഥാർഥ്യമായത്‌. മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ ഇടപെടലിന്റെ ഭാഗമായി കൃഷിവകുപ്പിൽനിന്ന്‌ ആർഐഡിഎഫ് ‌22ൽ ഉൾപ്പെടുത്തിയാണ്‌ പാലം നിർമാണത്തിനുള്ള തുക അനുവദിച്ചത്‌. 2018 ൽ നിർമാണം തുടങ്ങി. 496.79 ലക്ഷം രൂപ വകയിരുത്തി നബാർഡ്  ധനസഹായത്തോടെ കേരള ലാൻഡ് ഡെവലപ്മെന്റ്‌ കോർപറേഷനാണ് നിർമാണം പൂർത്തീകരിച്ചത്. 5.5 മീറ്റർ കാര്യേജ് വേയോടെ 22 മീറ്റർ വീതിയുള്ള മൂന്ന് സ്പാനുകളിലാണ് പാലം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top