ന്യൂഡൽഹി
തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനും 200 നോട്ടിക്കൽ മൈലിനും ഇടയിലുള്ള സവിശേഷ സാമ്പത്തികമേഖലയായ ആഴക്കടലിൽ മീന്‍പിടിക്കാന്‍ എൽഒപി(ലെറ്റർ ഓഫ് പെര്‍മിറ്റ്) നൽകാന്‍ അധികാരം കേന്ദ്രസർക്കാരിന്. 2002ലാണ് എൽഒപി സംവിധാനം നിലവിൽവന്നത്. ഭരണഘടനയുടെ ഏഴാം വകുപ്പുപ്രകാരം ഈ മേഖലയില്‍ പരമാധികാരം കേന്ദ്രസർക്കാരിന്റെ ഫിഷറീസ് വകുപ്പിന്. എൽഡിഎഫ് സർക്കാരിനെതിരെ ചില കേന്ദ്രങ്ങൾ ഉയർത്തുന്ന വിവാദം കഴമ്പില്ലാത്തത്.
എൽഒപി സംബന്ധിച്ച് 2014ൽ കേന്ദ്രസർക്കാർ വിശദമായ മാർഗനിർദേശം ഇറക്കി. നിബന്ധനകൾക്ക് വിധേയമായി ഇവിടെ മീന്‍പിടിക്കാന്‍ കേന്ദ്ര ഫിഷറീസ് വകുപ്പിൽനിന്നാണ് എൽഒപി നേടേണ്ടത്. ഒഡിഷ, പശ്‌ചിമബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ പുറംകടലിൽ മീന്‍പിടിക്കാനുള്ള അതിർത്തിയും വിജ്ഞാപനത്തിലുണ്ട്.
എന്നാൽ, എൽഒപിയുടെ മറവിൽ വിദേശട്രോളറുകൾ വൻതോതിൽ എത്തി മത്സ്യസമ്പത്ത് അരിച്ചുപെറുക്കി. വ്യവസ്ഥകൾ ലംഘിച്ച് മത്സ്യം കടലിൽവച്ച് വിദേശകപ്പലുകളിലേക്ക് മാറ്റി. പിടിക്കുന്നതിന്റെ നൂറിലൊന്നുപോലും ഇന്ത്യൻ തുറമുഖങ്ങളിലെത്തിയില്ല.
ഇതേക്കുറിച്ച് കൊല്ലം സ്വദേശി എം കെ സലിം നൽകിയ ഹർജിയില്‍ വിശദ അന്വേഷണത്തിന് കേരള ഹൈക്കോടതി 2017 ഏപ്രിലിൽ കേന്ദ്രസർക്കാരിന് നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..